ദേശീയം

ബിജെപിയുടെ ബി ടീം അല്ല, ലക്ഷ്യം തമിഴ്‌നാടിന്റെ 'എ' ടീമാവാന്‍; കുതിരക്കച്ചവടത്തിന് തന്നെ കിട്ടില്ലെന്ന് കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ബിജെപിയുടെ ബി ടീമായി ' മക്കള്‍ നീതി മയ്യം' മാറുമെന്ന ആക്ഷേപങ്ങളെ തള്ളി തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. ബിജെപി എന്നല്ല, ഒരുപാര്‍ട്ടിയുടെയും ബി ടീമാവാന്‍ ഉദ്ദേശമില്ലെന്നും തമിഴ്‌നാടിന്റെ ' എ' ടീമാവുക മാത്രമാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ നീതി മയ്യം കുതിരക്കച്ചവടം നടത്താന്‍ ഉള്ള പാര്‍ട്ടിയാണെന്ന് ആരും ധരിക്കേണ്ടെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമപ്പുറത്തേക്ക് തനിക്ക് ലക്ഷ്യങ്ങളുണ്ടെന്നും തിരുനെല്‍വേലിയില്‍ പ്രവര്‍ത്തകരോട് സംവദിക്കവേ അദ്ദേഹം പറഞ്ഞു.  

തികഞ്ഞ ഗാന്ധിയനാണ് താന്‍. മക്കള്‍നീതി മയ്യത്തിന്റെ പിറവിക്ക് പ്രചോദനമായത് ഗാന്ധിയന്‍ ആശയങ്ങള്‍ തന്നെയാണെന്നും ജനക്ഷേമം മാത്രമാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മതേതരത്വത്തിലും തമിഴ് സ്വത്വത്തിലും അടിയുറച്ചതായിരിക്കും മയ്യത്തിന്റെ പ്രവര്‍ത്തനം. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം തമിഴ്മക്കള്‍ക്ക് നല്‍കുകയെന്നും തന്റെ ലക്ഷ്യമാണെന്നും താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി