ദേശീയം

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് തീര്‍പ്പുണ്ടാവാട്ടെ; എന്നിട്ടാവാം രാഷ്ട്രീയ പ്രവേശമെന്ന് റോബര്‍ട്ട് വാദ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തിടുക്കമില്ലെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വാദ്രയെ സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വാദ്ര നയം വ്യക്തമാക്കിയത്.

'തനിക്കെതിരെ ഉയര്‍ന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് ആദ്യം പരിഹാരം ഉണ്ടാക്കണം. ഒരു മാറ്റമുണ്ടാകാന്‍ തനിക്കാവുമെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം' - രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാദ്ര പറഞ്ഞു.

അതേസമയം വാദ്രയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സ്റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാനും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പുകള്‍ 5 ദിവസത്തിനകം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടിനോടും കോടതി നിര്‍ദ്ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു