ദേശീയം

ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം; പ്രശ്‌ന പരിഹാരത്തിന് സഹായിക്കാം; ചൈന

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ സംയമനം പാലിക്കണമെന്ന് ചൈന. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. 

ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന വ്യക്തമാക്കി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സഹായിക്കാനൊരുക്കമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പ്രതികരിച്ചു. 

12 മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ പങ്കെടുത്ത മിന്നലാക്രമണത്തില്‍ 1000 കിലോ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലര്‍ച്ചെ 21 മിനുട്ട് നീണ്ടുനിവ്യോമാക്രമണത്തില്‍ ബാലാകോട്ടും മുസഫറാബാദിലും ചകോതിയിലുമുള്ള ഭീകര ക്യാമ്പുകള്‍ നാമാവശേഷമാക്കി. ബാലാക്കോട്ടാണ് ആദ്യ ആക്രമണം നടത്തിയത്. 

പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ തിരിച്ചടിക്ക് തുനിഞ്ഞെങ്കിലും മിറാഷ് വിമാന വ്യൂഹത്തെക്കണ്ട് പിന്തിരിഞ്ഞു. മിന്നാലാക്രമണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലും പോറലേല്‍ക്കാതെ 100 ശതമാനം വിജയം വരിക്കാനും സേനയ്ക്ക് സാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം