ദേശീയം

എട്ട് റോള്‍സ് റോയ്‌സ് കാറുകള്‍,  എംഎഫ് ഹുസൈന്റെ കോടികളുടെ പെയിന്റിങ്; നീരവ് മോദിയുടെ 142.72 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി, കുരുക്ക് മുറുകുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ 147.72 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. മുംബൈയിലും സൂറത്തിലുമായുള്ള സ്വത്താണ് പണം തട്ടിപ്പ് തടയല്‍ നിയമം അനുസരിച്ച്  (പിഎംഎല്‍എ) പിടിച്ചെടുത്തത്. എട്ട് റോള്‍സ് റോയ്‌സുള്‍പ്പടെ എട്ട് കാറുകള്‍, ആഭരണങ്ങള്‍ , എം എഫ് ഹുസൈന്റേതും അമൃത ഷെര്‍ ഗില്ലിന്റെതുമുള്‍പ്പടെയുള്ള പെയിന്റിങുകള്‍, ആഭരണശാലകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം കോടികള്‍ വിലമതിക്കുന്ന 100 ലേറെ പെയിന്റിങുകള്‍ നീരവ് മോദിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതോടെ രാജ്യത്തിനകത്തും പുറത്തുമായി ഇഡി നീരവ് മോദിയില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കളുടെ മൂല്യം 1,725.36 കോടി രൂപയായി. ഇതിന് പുറമേ സ്വര്‍ണം, വജ്രം, സ്വര്‍ണക്കട്ടികള്‍, മറ്റ് ആഭരണങ്ങള്‍ എന്നിവയും കണ്ടെടുത്തിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധുവായ മെഹുള്‍ ചോക്‌സിയുമായി ചേര്‍ന്ന് 13,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. സിബിഐയുടെ എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചത്. 2018 ല്‍ ചോക്‌സിയും മോദിയും ഇന്ത്യയില്‍ നിന്നും രക്ഷപെട്ടിരുന്നു. ചോക്‌സി ആന്റ്വിഗയിലെ പൗരത്വം പണം കൊടുത്ത് നേടിയതായും നീരവ് മോദി യുകെയില്‍ ഉള്ളതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി