ദേശീയം

അഭിനന്ദനെ തിരികെ അയക്കുന്നത് വാഗാ അതിര്‍ത്തിവഴി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തിന്റെ കൈവശമുള്ള ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ചു നല്‍കുന്നത് വാഗാ അതിര്‍ത്തി വഴിയെന്ന് റിപ്പോര്‍ട്ടുകള്‍. അഭിനന്ദനെ നാളെ ഇന്ത്യക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. 

സൗഹൃദനടപടികളുടെ ഭാഗമായി അഭിനന്ദനെ വിട്ടയക്കും എന്നായിരുന്നു ഇമ്രാന്‍ വ്യക്തമാക്കിയത്. അഭിനനന്ദനെ മുന്നില്‍ നിര്‍ത്തി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയ്ക്ക് ഒരുവിധ സാധ്യതയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ടെലഫോണ്‍ സംഭാഷണത്തിന് ഇമ്രാന്‍ ഖാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ അഭിനന്ദനെ വിട്ടുനല്‍കാതെ യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി