ദേശീയം

ആ പ്രചാരണം കള്ളം; തകര്‍ന്നത് എഫ്-16 തന്നെ ; ഇന്ത്യ വീഴ്ത്തിയ പാക് പോര്‍ വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : അതിര്‍ത്തി ലംഘിച്ചെത്തിയ പാക് പോര്‍ വിമാനം എഫ് -16 നെ ഇന്ത്യ വെടിവെച്ചിട്ടതിന്റെ അവശിഷ്ടം കണ്ടെത്തി. പാക് അധീന കശ്മീരില്‍ നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 

ഇത് പാകിസ്ഥാന്‍ തകര്‍ത്ത ഇന്ത്യയുടെ മിഗ് വിമാനത്തിന്റെ അവശിഷ്ടമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് മിഗ് വിമാനത്തിന്റെ അവശിഷ്ടമല്ലെന്നും, പാകിസ്ഥാന്‍ എഫ്-16 പോര്‍ വിമാനത്തിന്റേതാണെന്നും ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. 

വിമാന അവശിഷ്ടങ്ങള്‍ക്കടുത്ത് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പരിശോധന നടത്തുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. പാകിസ്ഥാനിലെ 7 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററിയിലെ കമാന്‍ഡിംഗ് ഓഫീസറെയും ചിത്രത്തില്‍ കാണാം. 

ഇന്നലെ രാവിലെയാണ് പാകിസ്ഥാന്റെ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ ആക്രമണത്തിന് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു എഫ്-16 വിമാനം തകര്‍ന്നു വീഴുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'