ദേശീയം

രാമക്ഷേത്രനിര്‍മ്മാണം ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധിക്ക് ശേഷമെന്ന് നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീം കോടതി വിധിക്ക് മുന്‍പായി ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷമെ ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കുവെന്ന് മോദി പറഞ്ഞു. സുപ്രീം കോടതി തീര്‍പ്പ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരെന്ന് മോദി വ്യക്തമാക്കി.

ബിജെപി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഭരണം അവസാനിക്കാന്‍ നൂറ് ദിവസത്തില്‍ താഴെ മാത്രമെ ബാക്കിയുള്ളു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എത്രയും വേഗം ഓര്‍ഡിനന്‍സ് ഇറക്കണമെന്നതായിരുന്നു സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നരേന്ദ്രമോദി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു