ദേശീയം

വനിതാ ജഡ്ജിയുടെ വിയോജനവിധി ശ്രദ്ധയോടെ വായിക്കണം; ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതെന്ന് മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധി ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കി. 

എല്ലാവര്‍ക്കും നീതി കിട്ടണമെന്നതാണ് പൊതു അഭിപ്രായം. ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്. ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധിയിലെ വനിതാ ജഡ്ജിയുടെ വിയോജിപ്പ് ശ്രദ്ധയോടെ വായിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു. 

മുത്തലാഖും ശബരിമലയും വ്യത്യസ്ത വിഷയങ്ങളാണ്. ശബരിമലയിലേത് ക്ഷേത്രാചാരമാണ്. മുത്തലാഖ് വിശ്വാസവിഷയമല്ല, ലിംഗസമത്വത്തിന്റെ പ്രശ്‌നമാണ് എന്നും മോദി പറഞ്ഞു. 

രാമക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീം കോടതി വിധിക്ക് മുന്‍പായി ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നും മോദി വ്യക്തമാക്കി. നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷമേ ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കുവെന്ന് മോദി പറഞ്ഞു. സുപ്രീം കോടതി തീര്‍പ്പ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരെന്നും മോദി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ