ദേശീയം

'20 മിനിറ്റ് അനുവദിക്കൂ'; മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ നേര്‍ക്കുനേര്‍ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാര്‍ത്താ സമ്മേളനം നടത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വെല്ലുവിളി.

പ്രധാനമന്ത്രിയോട് വാദപ്രതിവാദം നടത്താന്‍ താന്‍  20 മിനിറ്റ് ചോദിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ചങ്കൂറ്റമില്ലെന്നും രാഹുല്‍ പറഞ്ഞു.നേരത്തെ പാര്‍ലമെന്റില്‍ നടന്ന റഫാല്‍ ചര്‍ച്ചയില്‍ മോദിക്കെതിരെയും സര്‍ക്കാരിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചിരുന്നു. പ്രധാനമന്ത്രി പക്ഷേ സഭയില്‍ എത്തിയിരുന്നില്ല. അരുണ്‍ ജെയ്റ്റ്‌ലിയാണ് രാഹുലിന് മറുപടി നല്‍കിയത്. ഇതിനു പിന്നാലെയാണ് രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തി വെല്ലുവിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് പ്രധാനമന്ത്രി നല്‍കിയ അഭിമുഖത്തെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം. അഭിമുഖത്തില്‍ വളെര ആശ്ചര്യകരവും രസകരവുമായി തോന്നിയ സംഭവം റഫാല്‍ കരാറില്‍ വ്യക്തിപരമായ ഒരു ആരോപണവും താന്‍ നേരിടുന്നില്ലെന്ന് മോദി പറഞ്ഞതാണ്. ഏത് ലോകത്താണ് പ്രധാനമന്ത്രി ജീവിക്കുന്നത്..? ഒരുകൂട്ടം ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം പറയണമെന്നും രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?