ദേശീയം

ഫോണില്‍ സംസാരിച്ചതിന് 16 കാരിയായ മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; അച്ഛന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഫോണില്‍ സംസാരിച്ചതിന് 16 വയസുകാരിയായ മകളെ അച്ഛന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായത്. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ മിഹമ്മദ് മുര്‍തിസ മന്‍സൂരി (35) പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. 

തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. ഉച്ചഭക്ഷണം കഴിക്കാനായി എത്തിയ മന്‍സൂരി കാണുന്നത് മകള്‍ ഫോണില്‍ സംസാരിക്കുന്നതാണ്. മകള്‍ ഫോണ്‍ചെയ്യുന്നത് ആണ്‍കുട്ടിയെ ആണെന്ന് സംശയിച്ച് ഇയാള്‍ ദേഷ്യപ്പെടുകയും കുട്ടിയെ തീ കൊളുത്തുകയുമായിരുന്നു. ഷഹിസ്തയുടെ ഫോണ്‍പിടിച്ചു വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചു. അതിന് ശേഷമാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. 

കുട്ടിയുടെ അമ്മ ബഹളം വെച്ചതോടെയാണ് അയല്‍ക്കാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ മോശമായതോടെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക ശ്രമത്തിനാണ് മന്‍സൂരിക്ക് എതിരേ കേസ് എടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍