ദേശീയം

എസ്പിയും ബിഎസ്പിയും സഖ്യമായതിന് പിന്നാലെ അഖിലേഷ് യാദവിന് എതിരെ സിബിഐ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സഖ്യമായി മത്സരിക്കാന്‍ എസ്പിയും ബിഎസ്പിയും തീരുമാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എസ്പി നേതാവും  ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് എതിരെ അന്വേഷണത്തിന് ഒരുങ്ങി സിബിഐ.  അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ഖനന അഴിമതിയെക്കുറിച്ചുള്ള പരാതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചേക്കുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

ഖനന അഴിമതിയില്‍ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിമാര്‍ക്കുള്ള പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. അഖിലേഷ് യാദവ് ആയിരുന്നു മന്ത്രിസഭയില്‍ ഖനന വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന വിഷയത്തില്‍ മായാവതിയും അഖിലേഷും തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി