ദേശീയം

ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒരു ഇന്ത്യക്കാരനും പുറത്താകില്ലെന്ന് നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ഭേ​ദ​ഗ​തി ബി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ന്നാ​ല്‍ ഒ​രു യ​ഥാ​ര്‍​ഥ ഇ​ന്ത്യ​ക്കാ​ര​നും പ​ട്ടി​ക​യി​ല്‍​നി​ന്ന് പു​റ​ത്തു​പോ​കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി. ആ​സാ​മി​ലെ സി​ല്‍​ച്ച​റി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ​യും മോ​ദി ആ​സാ​മി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി. അ​ഗ​സ്ത വെ​സ്റ്റ്ലാ​ന്‍​ഡ് ഇ​ട​നി​ല​ക്കാ​ര​ന്‍ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ലി​നെ ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​ന് ഉ​റ​ക്കം ന​ഷ്ട​മാ​യെ​ന്ന് മോ​ദി പ​റ​ഞ്ഞു. ര​ഹ​സ്യ​ങ്ങ​ളു​ടെ മ​നു​ഷ്യ​നെ ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം രാ​ഹു​ലി​ന്‍റെ നി​ങ്ങ​ള്‍ കാ​ണേ​ണ്ട​താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ കു​റ​ച്ചു വി​ട്ടു​വീ​ഴ്ച​ക​ള്‍ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു