ദേശീയം

തെരഞ്ഞടുപ്പിന് ഒരുങ്ങി ബിജെപി; പ്രകടനപത്രിക തയ്യാറാക്കാന്‍ രാജ്‌നാഥ് സിങിന് ചുമതല; പ്രചാരണ വിഭാഗത്തിന് ജയ്റ്റ്‌ലിയുടെ നേതൃത്വം; കണ്ണന്താനം സമിതിയില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിനൊരുങ്ങി ബിജെപി. ദേശീയ തലത്തില്‍ തെരഞ്ഞടുപ്പ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷന്‍. മലയാളിയായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും കമ്മറ്റിയില്‍ ഉണ്ട്.

തെരഞ്ഞടുപ്പ് പ്രചാരണവിഭാഗത്തിന്റെ അധ്യക്ഷന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ്. അതേസമയം ഒരു സമിതിയിലും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതിയാണ് ബിജെപി തയ്യാറാക്കുന്നത്. കഴിഞ്ഞ തവണ തോറ്റ നൂറ് സീറ്റുകളില്‍ ഇത്തവണ വിജയം ലക്ഷ്യമിട്ട് കേന്ദ്ര നേതാക്കള്‍ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ദഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവ ശ്രദ്ധ ചെലുത്താനാണ് പാര്‍ട്ടി തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ