ദേശീയം

പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെ പിന്തുണച്ച് മന്ത്രി; ഒടുക്കം രാജി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ടതിനെ പിന്തുണച്ച് നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി.

പിപിലി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളെ ഭൂവനേശ്വര്‍ അഡീഷണല്‍ കോടതി വെറുതെവിട്ടിരുന്നു. ഇതിനു പിന്നാലെ മന്ത്രി നടത്തിയ പരാമര്‍ശം വിവാദമാവുകയായിരുന്നു. ''എന്റെ സഹതാപമെല്ലാം ഇരയോടാണ്. പക്ഷേ കോടതി വിധിയെ ഞാന്‍ മാനിക്കുന്നു. സത്യം വിജയിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.'' ഇപ്രകാരമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പ്രസ്താവനക്കെതിരെ മഹിളാ കോണ്‍ഗ്രസും മഹിളാ മോര്‍ച്ചയും മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി രാജിവക്കണമെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ ആവശ്യം. അതേസമയം രാജിവച്ച പ്രദീപ് മഹാരതി ബിജെപിയില്‍ എ്ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം