ദേശീയം

മമത ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യയെന്ന് ബിജെപി നേതാവ് ; അന്തംവിട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ 

സമകാലിക മലയാളം ഡെസ്ക്

 കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ യോഗ്യയായ വ്യക്തിായാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്. നേതാവിന്റെ പ്രസ്താവന പുറത്ത് വന്നതും ഞെട്ടിത്തരിച്ചിരിക്കുകയാണ് ബംഗാളിലെ ബിജെപി അണികള്‍. 

മമതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ഇക്കാര്യവും പങ്കുവച്ചത്. മമതയുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ബംഗാളില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാവുകയാണ് എങ്കില്‍ മമതയ്ക്കാണ് ഏറ്റവും സാധ്യതയെന്നും വ്യക്തമാക്കി. അടുത്ത പ്രധാനമന്ത്രിയ്ക്കായുള്ള സാധ്യതാ പട്ടികയില്‍ മമത ബഹുദൂരം മുന്നിലാണ്.

 സിപിഎം അനുവദിക്കാതിരുന്നതിനാല്‍ ജ്യോതി ബാസുവിനം പ്രധാനമന്ത്രിയായി കാണാന്‍ ഭാഗ്യമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ഇനി സംസ്ഥാനത്തിന് ആവശ്യം ബംഗാളിയായ പ്രധാനമന്ത്രിയെ ആണെന്നും മമതയ്ക്ക് അത് സാധിക്കട്ടെയെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്