ദേശീയം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; 'ബില്ലില്ലാത്ത ഊണ് സൗജന്യം'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : യാത്രക്കാര്‍ ട്രെയിനില്‍ ഇനി ഈ ബോര്‍ഡ് കണ്ട് അമ്പരക്കേണ്ട. ബില്ലില്ലാത്ത ഊണ് സൗജന്യം എന്ന ബോര്‍ഡാണ് മാര്‍ച്ച് മുതല്‍ ട്രെയിനില്‍ ഉണ്ടാകുക. കേറ്ററിംഗ് നടത്തുന്നവര്‍ ബില്‍ നല്‍കാതെ അധിക തുക ഈടാക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണ് ഈ നടപടി. 

കേറ്ററിംഗ് സര്‍വീസ് ഉള്ള ട്രെയിനുകളിലെല്ലാം ഓരോ ഇനത്തിന്റെയും വില വിവരപ്പട്ടിക കാണിക്കുന്ന ബോര്‍ഡ് വെക്കും. അതിനടിയിലാണ് ബില്ലില്ലാത്ത ഊണ് സൗജന്യമെന്ന അറിയിപ്പ് ഉണ്ടാകുക. ടിപ്പ് കൊടുക്കരുതെന്നും ബോര്‍ഡില്‍ പ്രത്യേകം നിര്‍ദേശമുണ്ടാകും. 

റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക് പേയ്‌മെന്റിനായി കേറ്ററിംഗ് സ്റ്റാഫിനും ടിടിഇമാര്‍ക്കും മാര്‍ച്ച് 31നകം പിഒഎസ് മെഷീനുകള്‍ നല്‍കും. സുരക്ഷ ഒഴികെയുള്ള എല്ലാ കാര്യങ്ങള്‍ക്കുമായി ഒറ്റ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി