ദേശീയം

അസമില്‍ ബിജെപിക്ക് തിരിച്ചടി; അസം ഗണ പരിഷത്ത് സഖ്യം അവസാനിപ്പിച്ചു;  നാല് വര്‍ഷത്തിനിടെ സഖ്യം അവസാനിപ്പിച്ചത് 13 പാര്‍ട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് തിരിച്ചടി നല്‍കി അസമില്‍ പാര്‍ട്ടിയുടെ മുഖ്യ കക്ഷിയായ അസം ഗണ പരിഷത്ത് (എ.ജി.പി) പിന്തുണ പിന്‍വലിച്ചു. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചാണ് നടപടി. എ.ജി.പി അദ്ധ്യക്ഷന്‍ അതുല്‍ ബോറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

'ബില്‍ പാസാക്കാതിരിക്കാന്‍ അവസാന ശ്രമവും ഞങ്ങള്‍ നടത്തി. എന്നാല്‍ രാജ്‌നാഥ് സിങ് ബില്‍ നാളെ ലോക്‌സഭയില്‍ പാസാക്കുമെന്നാണ് അറിയിച്ചത്. ഇതിന് ശേഷം ഈ സഖ്യത്തില്‍ തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല,' ബോറ പറഞ്ഞു. 2016ലെ പൗരത്യ (ഭേദഗതി) ബില്‍ പാസാക്കിയാല്‍ ബിജെപിയുമായുളള ബന്ധം വിടുമെന്ന് എ.ജി.പി നേതാവും മുഖ്യമന്ത്രിയും ആയ പ്രഫുല്ല കുമാര്‍ മഹന്ത പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളള ഹിന്ദു, പാഴ്‌സി, സിഖ്, ജൈന്‍, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ബംഗ്ലാദേശി ഹിന്ദുക്കളുടെ കടന്നുകയറ്റം അസമിനെ തകര്‍ക്കുമെന്ന് പറഞ്ഞ എ.ജി.പി ബില്ലിനെ എതിര്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്