ദേശീയം

യുവാക്കള്‍ക്കാദ്യം തൊഴില്‍ നല്‍കു, എന്നിട്ടാവാം സാമ്പത്തിക സംവരണം; വിമര്‍ശനവുമായി മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുന്നോക്കകാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. 

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ ചതിക്കുകയാണ് സര്‍ക്കാര്‍. തൊഴിലില്ലാത്ത യുവാക്കളേയും സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. നിലവില്‍ പ്രഖ്യാപിച്ച സംവരണം നടപ്പാക്കുമോ ഇല്ലയോ, അതിന് നിയമ സാധുതയുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതായി മമത വ്യക്തമാക്കി. തൊഴിലില്ലായ്മ രൂക്ഷമാണ് രാജ്യത്ത്. അതിനുള്ള നിയമനിര്‍മാണം നടത്തി ആദ്യം അതിന് പരിഹാരം കാണാന്‍ ശ്രമിക്കു. അത്തരം ശ്രമങ്ങളെ തൃണമൂല്‍ പിന്തുണയ്ക്കുമെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ സംവരണത്തിന്റെ ആനുകൂല്യം കിട്ടാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംവരണപരിധിയില്‍ കൊണ്ടുവരുന്നതിനാണ് നീക്കമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുള്ള, അഞ്ച് ഏക്കറില്‍ കുറവു ഭൂമിയുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണം ലഭിക്കുക. ഇന്നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്