ദേശീയം

ക്ഷേത്രത്തില്‍ ബിജെപി നേതാവിന്റെ മദ്യവിതരണം; വിവാദം (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മദ്യം വിതരണം ചെയ്തതായി ആരോപണം. ഭക്ഷണപ്പാക്കറ്റില്‍ നല്‍കിയ മദ്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദം കൊഴുത്തു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

ഹര്‍ദോയ് ശ്രാവണ്‍ ദേവി ക്ഷേത്രത്തില്‍ നടത്തിയ പസി സമ്മളനത്തിലാണ് മദ്യം വിതരണം ചെയ്തത്. ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രികൂടിയായ നരേഷ് അഗര്‍വാളും മകന്‍ നിതിനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 

ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിനൊപ്പം മദ്യം അടങ്ങിയതിന്റെ രണ്ടു വിഡിയോകളാണ് പുറത്തുവന്നത്. കുട്ടികള്‍ മദ്യവുമായി നില്‍ക്കുന്നതാണ് ഒരു വിഡിയോ. 

സംഭവം വിവാദമായതോടെ ബിജെപിയില്‍ നിന്നു തന്നെ അഗര്‍പവാളിനെതിരെ പടയൊരുക്കം തുടങ്ങി. കടുത്ത നടപടി ആവശ്യപ്പെട്ട് സ്ഥലം എംപി അന്‍ഷുല്‍ വര്‍മ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതി. പസി സമുദായത്തെ മൊത്തം അപമാനിക്കുന്ന നടപടിയാണ് നരേഷ് അഗര്‍വാളിന്റേതെന്ന് കത്തില്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു