ദേശീയം

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ തന്നെ വരണം: പിന്തുണയുമായി ദേവഗൗഡ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിഎംകെ നേതാവ് സ്റ്റാലിന് പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടി മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്യുലര്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുളള ശ്രമങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രതികരണം.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് താന്‍ ഉള്‍പ്പെടുന്ന ജനതാദള്‍ സെക്യൂലര്‍. തങ്ങളുടേത് ഒരു ചെറിയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ദേവഗൗഡ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള വിശാല മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയാണ് ദേവഗൗഡയുടെ പ്രതികരണം.

ആഴ്ചകള്‍ക്ക് മുന്‍പ് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിഎസ്പി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കേണ്ട കാര്യമാണ് എന്ന് വിശദീകരിച്ച് ഈ വാദത്തിന്റെ മുനയൊടിക്കാനുളള ശ്രമങ്ങള്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ