ദേശീയം

'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' നിരോധിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കഥ പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രൈലര്‍
നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഫാഷന്‍ ഡിസൈനര്‍ പൂജ മഹാജന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മഹത്വം ഇടിക്കുന്നതാണ് ചിത്രത്തിന്റെ ട്രൈലര്‍
 എന്ന് ആരോപിച്ചാണ് ഹര്‍ജി. ജീവിച്ചിരിക്കുന്ന പലരെയും അപമാനിക്കുന്നതാണ് ചിത്രമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതേ ആവശ്യം ഉന്നയിച്ച് പൂജ മഹാജന്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറുവിന്റെ പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരം ആണ് 'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍'. ചിത്രത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി