ദേശീയം

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയിലും പാസായി ; എതിര്‍ത്ത് മുസ്ലിം ലീഗ്, അനുകൂലിച്ചത് 165 പേര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്‍ പാസായത്. പത്ത് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 165 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഏഴ് പേര്‍ എതിര്‍ത്തു. മുസ്ലിം ലീഗ് എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ അണ്ണാ ഡിഎംകെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഎം എന്നിവര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 

ബില്ലിന്‍മേല്‍ ഭേദഗതികള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് രാജ്യസഭ തള്ളുകയായിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സ്വകാര്യ മേഖലയിലും സാമ്പത്തിക സംവരണം അനുവദിക്കണം എന്നുമായിരുന്നു രണ്ട് ഭേദഗതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇവ രണ്ടും തള്ളിപ്പോയി. 

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിവരെ നീണ്ട സമ്മേളനത്തിനൊടുവിലായിരുന്നു ലോക്‌സഭ ബില്‍ പാസാക്കിയത്. മൂന്ന് പേര്‍ മാത്രമാണ് ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്തത്. അണ്ണാ ഡിഎംകെ അന്നും ഇറങ്ങിപ്പോയിരുന്നു. 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്നതാണ് ബില്‍. വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുള്ള, അഞ്ച് ഏക്കറില്‍ കുറവു ഭൂമിയുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണം ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി