ദേശീയം

മുത്തലാഖില്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കും; നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ പോലും കഴിയാതെ പോയ സാഹചര്യത്തിലാണ് ഓര്‍ഡിന്‍സ് രൂപീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്. 

ശീതകാല സമ്മേളത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നത്. 245 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 11 പേര്‍ മാത്രമാണ് എതിര്‍ത്തത്. അണ്ണാഡിഎംകെ, തൃണമൂല്‍ , കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്നതാണ് ലോക്‌സഭ പാസാക്കിയ ബില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്