ദേശീയം

'മോദിയുമായി ഒരു കൂട്ടുകെട്ടിനുമില്ല' ; ബിജെപി സഖ്യത്തില്‍ നിലപാട് വ്യക്തമാക്കി സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബിജെപിയുമായി തങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് സഖ്യത്തിനും ഇല്ലെന്ന് ഡിഎംകെ. തമിഴ്‌നാട്ടില്‍ ബിജെപി സഖ്യകക്ഷികള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന മോദിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. 

മോദി നയിക്കുന്ന ബിജെപിയുമായി ഒരു സഖ്യം ആലോചിക്കാന്‍ പോലും സാധ്യമല്ല. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പ്രധാനമന്ത്രി ചവിട്ടിയരച്ചു. മോദിയുമായുള്ള ബന്ധം ആരോഗ്യകരമായിരിക്കില്ലെന്നും മോദി പറഞ്ഞു. 

മുന്‍പ്രധാനമന്ത്രി വാജ്‌പേയിയോടാണ് മോദി സ്വയം ഉപമിക്കുന്നത്. ഇത് വിരോധാഭാസമാണ്. മോദിയെയും വാജ്‌പേയിയെയും എങ്ങനെ താരതമ്യപ്പെടുത്താനാകും. വാജ്‌പേയി ഒരിക്കലും വിദ്വേഷത്തിന്റെ രാഷ്ട്രീയം പയറ്റിയിട്ടില്ല. അതുകൊണ്ടാണ് ഡിഎംകെ വാജ്‌പേയിയെ പിന്തുണച്ചതെന്നും ഡിഎംകെ അധ്യക്ഷന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി