ദേശീയം

സ്‌കൂളില്‍ മൊബൈലുമായെത്തിയ ഒന്‍പതാം ക്ലാസുകാരനെ അധ്യാപിക മര്‍ദ്ദിച്ചു; കുട്ടി ജീവനൊടുക്കി 

സമകാലിക മലയാളം ഡെസ്ക്

ഖാണ്ഡ്വ: അധ്യാപിക മര്‍ദ്ദിച്ചതിന് പിന്നാലെ 15കാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലാണ് സംഭവം. എംഎച്ച് പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അമന്‍ റാത്തോര്‍ ആണ് ആത്മഹത്യ ചെയ്തത്. 

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് സീലിംഗ് ഫാനില്‍ തൂങ്ങിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച കുറിപ്പിലാണ് ആത്മഹത്യയ്ക്ക് കാരണം അധ്യാപിക മര്‍ദ്ദിച്ചതാണെന്ന് പറഞ്ഞിരിക്കുന്നത്. കുട്ടിയുടെ അച്ഛര്‍ വിജയ് മാധ്യമങ്ങള്‍ക്ക് കുട്ടിയുടെ കത്ത് പങ്കുവച്ചു.

അധ്യാപിക തന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും രണ്ട് വടികളും പൊട്ടുന്നത്ര ശക്തിയിലാണ് അടിച്ചതെന്നും പിതാവ് ആരോപിച്ചു. ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരുടെയും പേര് പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനാണ് കുട്ടിയെ അധ്യാപിക ശിക്ഷിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി