ദേശീയം

മാഫിയ നേതാവിനെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് മനുഷ്യത്തലകൊണ്ട് അമ്മാനമാടിയ കൊടുംകുറ്റവാളി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത; അജ്ഞാതസംഘം വീട്ടില്‍ അതിക്രമിച്ച് കയറി മാഫിയ നേതാവിനെ വെടിവെച്ചുകൊന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഖര്‍ദാ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവമുണ്ടായത്. പ്രദേശത്തെ മാഫിയ നേതാവായ രാമമൂര്‍ത്തി എന്ന രാമുഅയാണ് വീട്ടുകാരുടെ മുന്നില്‍ വെച്ച് കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച ഒരു കൂട്ടം അക്രമികള്‍ സോധെപുര്‍ അമരാബതിയിലുള്ള രാമമൂര്‍ത്തിയുടെ ഫഌറ്റില്‍ അക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. രാമമൂര്‍ത്തിയുടെ കൈയിലും തോക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിടിച്ചു വാങ്ങിയ ശേഷമാണ് വെടിവെച്ചത്. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 

തെന്നിന്ത്യയില്‍ നിന്നുള്ള രാമമൂര്‍ത്തി 1990 കളുടെ അവസാനത്തിലാണ് ഹവ്‌റ ജില്ലയില്‍ അക്രമങ്ങളിലൂടെ കുപ്രസിദ്ധി നേടുന്നത്. ഒരാളുടെ തല അരിഞ്ഞ് അത് വെച്ച് കളിച്ചെന്നും ഇയാള്‍ക്കെതിരേ കേസുണ്ട്. കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കഴിഞ്ഞ 20 വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ഇയാള്‍ ജയിലിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ