ദേശീയം

എഎപി ചെറിയ പാര്‍ട്ടി; വേറെ എവിടെയുണ്ട്? സഖ്യ വാര്‍ത്തകള്‍ തള്ളി ഷീല ദീക്ഷിത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും വിജയിക്കുമെന്നും അവര്‍ പറഞ്ഞു. 

എഎപിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഡല്‍ഹിയില്‍ മാത്രമേ എഎപി ഉള്ളൂ. മറ്റേതെങ്കിലും സംസ്ഥാനത്ത് അവരുടെ സജീവ സാന്നിധ്യമുണ്ടോ? ഗുജറാത്തിലോ രാജസ്ഥാനിലോ അവരുണ്ടോ? എഎപി ചെറിയൊരു പാര്‍ട്ടിയാണ്. അവര്‍ വരും പോകും. പൊതു തെരഞ്ഞെടുപ്പിനെ പേടിയില്ലെന്നും കോണ്‍ഗ്രസ് ഒലിച്ചു പോകില്ലെന്നും ഷീല അവകാശപ്പെട്ടു.

അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 2015ലെ തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. ബിജെപിക്ക് രാജ്യതലസ്ഥാനം വിട്ടുനല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യമുണ്ടാക്കും എന്നായിരുന്നു വാര്‍ത്തകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്