ദേശീയം

വിവാഹമണ്ഡപത്തില്‍ വച്ച് വധുവിന് വെടിയേറ്റു; മണിക്കൂറുകള്‍ക്കകം കല്യാണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹമണ്ഡപത്തില്‍ വച്ച് അജ്ഞാതന്‍ നവവധുവിന് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ കാലിന് പരിക്കേറ്റേങ്കിലും ചികിത്സയ്ക്കുശേഷം മണ്ഡപത്തിലെത്തിയ വധു വിവാഹിതയായി. ദില്ലി സ്വദേശി ഭരത് ആണ് തന്റെ പ്രിയവധുവായ പൂജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 

ന്യൂൂഡല്‍ഹിയിലെ ശഖര്‍പൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. വെടിയേറ്റ് കാലിന് പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ട യുവതിയും വരനും അതേമണ്ഡപത്തിലെത്തി വിവാഹിതരാവുകയായിരുന്നു.  
  
എന്നാല്‍ തനിക്കെതിരെ ആരാണ് വെടിയുതിര്‍ത്തെന്ന് അറിയില്ലെന്ന് പരിക്കേറ്റ പൂജ പറയുന്നു. വിവാഹച്ചടങ്ങിനിടെ വേദിയിലിരുന്ന വധുവിന് നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അപരിചിതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ആരാണെന്ന് വ്യക്തമല്ലെന്നും വരന്‍ ഭരത് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്