ദേശീയം

കോണ്‍ഗ്രസിന് ബിജെപിയെക്കാള്‍ സീറ്റ് കുറയും; എന്നാലും ഞങ്ങള്‍ ഭരിക്കുമെന്ന് ശശി തരൂര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 160 സീറ്റിലേക്ക് ഒതുങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ സഖ്യകക്ഷികളെ കണ്ടെത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ബിജെപിയെക്കാള്‍ കുറഞ്ഞ സീറ്റുകള്‍ കിട്ടാനാണ് സാധ്യത. എങ്കിലും മൂന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശശിതരൂര്‍ പറഞ്ഞു. സഖ്യകക്ഷികളുടെ സഹായത്തോടെ മൂന്നാം യുപിഎ സര്‍ക്കാരിന് കോണ്‍ഗ്രസ് രൂപം നല്‍കും. മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെക്കാള്‍ ഏറ്റവുമധികം സാധ്യത മൂന്നാം യുപിഎയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള ലക്ഷ്യവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണ്. എങ്കിലും എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയുകയില്ലെന്നും ശശിതരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍