ദേശീയം

മധ്യപ്രദേശില്‍ ആണ്‍കടുവ പെണ്‍കടുവയെ കൊന്നുതിന്നു, വിചിത്രം 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശില്‍ കടുവ മറ്റൊരു കടുവയെ കൊന്നുതിന്നു. മധ്യപ്രദേശിലെ കന്‍ഹ ദേശീയ ഉദ്യാനത്തിലാണ് വിചിത്ര സംഭവം. അധീനപ്രദേശം പിടിച്ചെടുക്കാനുളള ഉള്‍പ്പോരിന് ഒടുവില്‍ സ്വവര്‍ഗത്തില്‍പ്പെട്ട കടുവയെ മറ്റൊരു കടുവ കൊന്നുതിന്നുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

 ശനിയാഴ്ച പരിശോധനയ്ക്കായി ഇറങ്ങിയ ജീവനക്കാരാണ് ആണ്‍കടുവ ഭക്ഷണമാക്കിയ പെണ്‍കടുവയുടെ അവശിഷ്ടം കണ്ടെത്തിയത്. സാധാരണഗതിയില്‍ ഉള്‍പ്പോരിന്റെ ഭാഗമായി പെണ്‍കടുവകള്‍ സഹജീവികളെ കൊലപ്പെടുത്താറുണ്ടെങ്കിലും ആണ്‍ കടുവകള്‍ ഇത്തരത്തില്‍ പെരുമാറുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണെന്ന് കനഹായിലെ ഫീല്‍ഡ് ഡയറക്ടര്‍ കെ. കൃഷ്ണ മൂര്‍ത്തി പറയുന്നു. 

വിശപ്പ് മൂലമാണ് കടുവ പെണ്‍കടുവയെ കൊന്നതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എണ്ണം കൂടിയതിന്റെ ഭാഗമായുളള ഉള്‍പ്പോരില്‍ പെണ്‍കടുവ കൊല്ലപ്പെട്ടതായിരിക്കാമെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. എന്നാല്‍ പെണ്‍കടുവയുടെ ശരീര ഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. വേട്ടയാടി മാംസം ഭക്ഷിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ അവശേഷിച്ചത് അധികൃതരെ കുഴയ്ക്കുകയും ചെയ്തു. വിശപ്പ് മൂലമാണ് ആണ്‍കടുവ പെണ്‍കടുവയെ കൊന്ന് ഭക്ഷിച്ചതെന്ന കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)