ദേശീയം

ജനവാസമേഖലയില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി; മൂന്ന് പേര്‍ക്ക് പരുക്ക്; പിടിയില്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ജനവാസകേന്ദ്രത്തില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മണിക്കൂറുള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വനംവകുപ്പ് അധികൃതര്‍ പുലിയെ കൂട്ടിലടച്ചു. ആക്രമത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്.

സവര്‍ക്കര്‍ നഗര്‍ ഏരിയയിയലായിരുന്നു പുലിയുടെ ആക്രമണമുണ്ടായത്. ശിവസേനയുടെ പ്രാദേശിക നേതാവ് സന്തോഷ് ഗെയ്ക് വാദ്, ടെലിവിഷന്‍ ക്യാമറാമാന്‍ തബ് രെസ് ഷെയ്ക്, കപില്‍ ഭാസ്‌കര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി. സമീപത്തുള്ള കാട്ടില്‍ നിന്ന് എത്തിയതാവാം പുലിയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി