ദേശീയം

'താക്കറെ'യുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചില്ല; സിനിമാ തിയേറ്ററിൽ കുത്തിയിരിപ്പ് സമരവുമായി ശിവസേന

സമകാലിക മലയാളം ഡെസ്ക്



മുംബൈ: 'താക്കറെ' സിനിമയുടെ പോസ്റ്ററുകള്‍  പ്രദര്‍ശിപ്പിക്കാത്തതിനെതിരെ മുംബൈയിലെ തിയേറ്ററിനുള്ളില്‍ ശിവസേനാ പ്രവര്‍ത്തകരുടെ പ്രതിഷേധം. ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കഥ പറയുന്ന സിനിമയാണ് താക്കറെ. 

വാഷിയിലെ ഒരു തിയേറ്ററിന് പുറത്താണ് ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ കുത്തിയിരുന്നു. ഇതിനിടെ തിയേറ്റര്‍ സ്റ്റാഫുമായി പ്രവര്‍ത്തകര്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. ചിത്രം റിലീസാവുന്നതിന് മുൻപേ വിവാദവും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ്  ചിത്രം റിലീസാവുന്നതെന്നായിരുന്നു പ്രധാന ആരോപണം.

എന്നാല്‍  ബാല്‍ താക്കറെയുടെ ജന്മദിനം ജനുവരിയിലായതിനാലാണ് ചിത്രം അതേ മാസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അഭിനേതാക്കളായ നവാസുദ്ദീന്‍ സിദ്ദിഖിയും അമൃതാ റാവുവും പറഞ്ഞിരുന്നു. ജനുവരി 23നായിരുന്നു താക്കറെയുടെ ജന്മദിനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍