ദേശീയം

റിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനാകാതെ മന്ത്രി; ഒടുവില്‍ കലക്ടര്‍ വായിച്ചു( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയാര്‍: റിപ്പബ്ലിക് ദിനത്തില്‍ പ്രസംഗം വായിക്കാനാകാതെ മധ്യപ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി ഇമാര്‍തി ദേവി. വായിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ അവസാനം അടുത്തുണ്ടായിരുന്ന കലക്ടറെ പ്രസംഗം ഏല്‍പ്പിച്ച് മന്ത്രി മാറിയിരുന്നു. 

ഗ്വാളിയാറില്‍ റിപ്പബ്ലിക് ദിന പരിപാടിയിലായിരുന്നു സംഭവം. എഴുതി തയ്യാറാക്കിയ പ്രസംഗത്തിന്റെ ആദ്യഭാഗം തപ്പിതടഞ്ഞ് വായിക്കാന്‍ ശ്രമിച്ച മന്ത്രി, പിന്നീട് കലക്ടര്‍ക്ക് പ്രസംഗം കൈമാറുകയായിരുന്നു. കലക്ടര്‍ നിങ്ങള്‍ക്കായി പ്രസംഗം വായിക്കുമെന്ന് അവര്‍ സദസ്സിലിരിക്കുന്നവരോട് പറഞ്ഞു. തുടര്‍ന്ന് കലക്ടര്‍ ഭരത് യാദവ് പ്രസംഗം വായിച്ചു. 

തനിക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഖമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് വായിക്കാന്‍ സാധിക്കാതിരുന്നത് എന്നുമായിരുന്നു ഇതേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി. ഗ്വാളിയാറിലെ ദാബ്ര മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇമാര്‍തി ദേവി വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''