ദേശീയം

ചന്ദാ കൊച്ചാറിനെതിരെ കേസെടുത്തു; തൊട്ടടുത്ത ദിവസം സിബിഐ ഉദ്യോഗസ്ഥന്‍ തെറിച്ചു; 'തത്ത'യെ റാഞ്ചിയിലേക്ക് പറത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിഐസിഐ മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സുധാധന്‍ശു ധര്‍ മിശ്രയെയാണ് സ്ഥലം മാറ്റിയത്. ന്യൂഡല്‍ഹിയില്‍ നിന്നും റാഞ്ചിയിലേക്കാണ് സ്ഥലം മാറ്റം. നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി കേസെടുത്തതിനെതിരെ രംഗത്തെത്തിയിരുന്നു. 

കേസെടുത്ത തൊട്ടടുത്ത ദിവസം തന്നെയാണ് സുധാധന്‍ശു ധര്‍ മിശ്രയെ സ്ഥലം മാറ്റിയത്. റാഞ്ചിയിലെ ധനകാര്യകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം.കേസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിഡിയോകോണ്‍ ഓഫിസുകളിലും ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ 'ന്യൂപവര്‍ റിന്യൂവബിള്‍സ്'ഓഫിസിലും മുംബൈയിലെ നരിമാന്‍ പോയിന്റില്‍ പ്രവര്‍ത്തിക്കുന്ന സുപ്രീം എനര്‍ജി െ്രെപവറ്റ് ലിമിറ്റഡ് ഓഫിസിലും റെയ്ഡ നടത്തിയിരുന്നു. ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ ഉടമ വേണുഗോപാല്‍ ധൂത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2008 ഡിസംബറില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും ചേര്‍ന്ന് നുപവര്‍ റിന്യൂവബിള്‍സ് എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ കമ്പനിയുണ്ടാക്കി. ഇതില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമായിരുന്നു. 2012ല്‍ ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വീഡിയോകോണ്‍ 40,000 കോടി രൂപയുടെ കടമെടുത്തു. ഇതില്‍ 3,250 കോടി രൂപ നല്‍കിയത് ഐസിഐസിഐ ബാങ്കായിരുന്നു. ഈ വായ്പാ ഇടപാട് നടന്ന് ആറ് മാസങ്ങള്‍ക്കു ശേഷം നുപവര്‍ റിന്യൂവബിള്‍സില്‍ ദീപക് കൊച്ചാര്‍ ഭൂരിപക്ഷം ഓഹരികളുടെ ഉടമയായി. ഈ ഇടപാടാണ് അന്വേഷണ നിഴലിലായത്. എന്നാല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചന്ദാ കൊച്ചാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പ് വ്യക്തമായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി