ദേശീയം

ഇനി ഹ്യുമാനിറ്റിസിനും പ്രാക്ടിക്കല്‍; ഭാഷാ വിഷയങ്ങളുടെ പരീക്ഷയിലടക്കം മാറ്റം വരുത്താന്‍ സിബിഎസ്ഇ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രായോഗിക പരീക്ഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ബോര്‍ഡ് പരീക്ഷയില്‍ പുതിയ മാറ്റം അവതരിപ്പിക്കാന്‍ ഒരുങ്ങി സിബിഎസ്ഇ. ഇക്കണോമിക്‌സ് സയന്‍സ് വിഷയങ്ങള്‍ക്ക് പുറമെ അടുത്ത വര്‍ഷം മുതല്‍ പന്ത്രണ്ടാം ക്ലാസില്‍ ഹ്യൂമാനിറ്റിസ് വിഷയങ്ങള്‍ക്കും പ്രായോഗിക പരീക്ഷ നടത്തും. 

പ്രായോഗിക പരീക്ഷകള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ക്ക് ഉയര്‍ത്താനും സാധ്യതയുള്ളതായി ബോര്‍ഡിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു. 2019-20 അദ്ധ്യേന വര്‍ഷം മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരും. 2020ലെ ബോര്‍ഡ് പരീക്ഷകള്‍ ഈ മാറ്റങ്ങളോടെയായിരിക്കും നടത്തപ്പെടുക. കാണാപ്പാഠം പഠിക്കുന്നത് ഒഴിവാക്കി പ്രായോഗിക അടിസ്ഥാനത്തില്‍ പരീക്ഷകള്‍ നടത്താനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ വിഷയങ്ങളിലും പ്രായോഗിക പരീക്ഷകളും പ്രൊജക്ടും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രായോഗിക പരീക്ഷയില്‍ സ്‌കൂള്‍ അധ്യാപകരുടെ പങ്ക് ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ട്. നിലവില്‍പുറത്തുനിന്നുള്ള അധ്യാപകരാണ് മൂല്യനിര്‍ണ്ണയം നടത്തുന്നതെങ്കില്‍ വരും വര്‍ഷങ്ങളില്‍ മാര്‍ക്കിന്റെ പകുതി സ്‌കൂള്‍ അധ്യാപകര്‍ക്ക് തീരുമാനിക്കാന്‍ അവകാശം നല്‍കാമെന്ന കാര്യവും ചര്‍ച്ചയിലാണ്. 

ചോദ്യപേപ്പറിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടായിരിക്കും ചോദ്യപേപ്പര്‍ ക്രമീകരിക്കുക. ഈ മാറ്റങ്ങളെന്ന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മതിയായ സമയം നല്‍കി അടുത്ത വര്‍ഷം മുതലായിരിക്കും നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ