ദേശീയം

ഡാന്‍സ് കളിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പണം വാരിയെറിഞ്ഞു;  പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍ : റിപ്പബ്ലിക് ദിനാഘോഷത്തിന് ഡാന്‍സ് കളിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പണമെറിഞ്ഞ് നല്‍കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. നാഗ്പൂര്‍ സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രമോദ് വാല്‍ക്കെയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ യൂണിഫോമിലുള്ള വാല്‍ക്കെ സ്‌റ്റേജിലേക്ക് കയറിച്ചെന്ന് പണം വാരിയെറിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

 പൊലീസ് സേനയെ തന്നെ നാണം കെടുത്തുന്ന നടപടിയാണ് വാല്‍ക്കെയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് പൊലീസ് മേധാവി വ്യക്തമാക്കി. ഡാന്‍സ് ബാറിലല്ല, സ്‌കൂളിലാണ് എത്തിയതെന്ന ബോധം പോലും വാല്‍ക്കെയ്ക്ക് ഉണ്ടായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃകാ ശിക്ഷാ നടപടിയെന്ന നിലയിലാണ് സസ്‌പെന്‍ഷന്‍ എന്നും അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്