ദേശീയം

'ഇന്ത്യയ്ക്കു വേണ്ടത് രാഹുലിനെപ്പോലുള്ള നേതാക്കള്‍' ; പ്രശംസയുമായി ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

പനാജി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി ബിജെപി എംഎല്‍എ രംഗത്ത്. ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംഎല്‍എയുമായ മൈക്കേല്‍ ലോബോയാണ് രാഹുലിനെ പ്രശംസിച്ച് രംഗത്തെത്തിയത്. രാഹുല്‍ സൗമ്യനും മനുഷ്യത്വ മുഖവുമുള്ള നേതാവുമാണെന്നായിരുന്നു ലോബോയുടെ പരാമര്‍ശം. 

രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിച്ചിരുന്നു. പനാജിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച രാഹുല്‍, പരീക്കര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഇതൊരു സ്വകാര്യ സന്ദര്‍ശനമാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. 

ഈ സന്ദര്‍ശനത്തിന് പിന്നാലെയാണ് രാഹുലിന്റെ സ്വഭാവ സവിശേഷതയെ പുകഴ്ത്തി ബിജെപി നേതാവ് രംഗത്തെത്തിയത്. 'കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിജി, ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിക്കാനെത്തി. അദ്ദേഹത്തിന്റെ ലാളിത്യം, വിനയം, എന്നിവ എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് ഗോവക്കാര്‍ ആദരിക്കേണ്ടതാണ്. ഇത്തരത്തില്‍ ലാളിത്യമുള്ള നേതാക്കളാണ് ഗോവയ്ക്കും രാജ്യത്തിനും വേണ്ടതെന്നും' മൈേേക്കാല്‍ ലോബോ പറഞ്ഞു. 

പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ച മനോഹര്‍ പരീക്കര്‍ 2018 ഫെബ്രുവരി മുതല്‍ ചികില്‍സയിലാണ്. ആദ്യം അമേരിക്കയിലും, പിന്നീട് ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളിലുമായി ചികില്‍സ തുടരുകയാണ്. അസുഖത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരാതിരുന്ന പരീക്കര്‍ കഴിഞ്ഞ ദിവസം മൂക്കിലൂടെ ട്യൂബുമിട്ട് ഓഫീസിലെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ  രേഖകള്‍ പരീക്കറുടെ കിടപ്പുമുറിയില്‍ ഇരിപ്പുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന