ദേശീയം

വിധിന്യായങ്ങള്‍ക്ക് രാഷ്ട്രീയനിറം നല്‍കുന്നത് കോടതിയലക്ഷ്യം, സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടമാകും: അഭിഭാഷകര്‍ക്കെതിരെ ജസ്റ്റിസ് അരുണ്‍മിശ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഭിഭാഷകര്‍ക്കെകിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര രംഗത്ത്. വിധിന്യായങ്ങള്‍ക്ക് രാഷ്ട്രീയനിറം നല്‍കുന്നത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ വിധിന്യായത്തേയും ജഡ്ജിമാരെയും കുറ്റപ്പെടുത്തുന്നത് പതിവായെന്നും അദ്ദേഹം ആരോപിച്ചു.

സാധാരണക്കാര്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാകാന്‍ ഇത് കാരണമാകുമെന്നും ഇത്തരം കരിങ്കാലികളെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മുകളിലാണെന്നാണ് ചില അഭിഭാഷകരുടെ വിചാരം. വിമര്‍ശനങ്ങള്‍ക്ക്  മാധ്യമങ്ങളിലൂടെ മറുമടി നല്‍കാന്‍ ജഡ്ജിമാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി