ദേശീയം

കേന്ദ്രബജറ്റ് ഇന്ന്; തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികള്‍ക്ക് സാധ്യത 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് അവതരിപ്പിക്കും. ധനമന്ത്രി പിയൂഷ് ഗോയല്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റിന് സ്വഭാവമാകുമെന്ന് സൂചന.തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയപദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ഇടക്കാല ബജറ്റില്‍ ഇടം പിടിക്കും. കാര്‍ഷികമേഖലയ്ക്ക് വിപുലമായ ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നു.

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ബുധനാഴ്ച സര്‍ക്കാര്‍ സഭയില്‍ വെച്ചില്ല. സാധാരണമായി ബജറ്റിന് തലേദിവസം സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെക്കാറുണ്ട്. 14 ദിവസങ്ങളായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്. പ്രധാനവിഷയങ്ങളില്‍ നിലവിലുള്ള ഓര്‍ഡിനന്‍സുകള്‍ക്കുപകരം ബില്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ അടിയന്തരലക്ഷ്യമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. മുത്തലാഖ് ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ്, കമ്പനീസ് ഭേദഗതി ഓര്‍ഡിനന്‍സ് എന്നിവയ്ക്കു പകരം ബില്‍ അവതരിപ്പിക്കും.

ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന ബില്ലുകളും പാര്‍ലമെന്റിലെത്തും. ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്‍, ആധാര്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവയാണ് പരിഗണിക്കാനൊരുങ്ങുന്നത്.

സമ്മേളനത്തിനു മുന്നോടിയായി വ്യാഴാഴ്ച സര്‍ക്കാര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയില്‍ എല്ലാവരും ചുമതല നിര്‍വഹിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കണമെന്നും മോദി നിര്‍ദേശിച്ചു. ജയ്റ്റ്‌ലി ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയ സാഹചര്യത്തിലാണ്  ധനമന്ത്രാലയത്തിന്റെ താത്കാലിക ചുമതലയുള്ള പിയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി