ദേശീയം

ജിന്‍ധില്‍ ബിജെപി മുന്നേറ്റം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാമത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ ജിന്‍ധ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കു ലീഡ്. ശക്തമായ ത്രികോണ മത്സരത്തില്‍ ജനനായക് ജനതാ പാര്‍ട്ടിയാണ് ബിജെപിക്കു പിന്നില്‍ രണ്ടാമത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാമതാണ്.

അഞ്ചു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിയുടെ കൃഷ്ണ മിദ്ധ 21,052 വോട്ടുമായി മികച്ച ലീഡിലാണ്. ആദ്യ റൗണ്ടുകളില്‍ മുന്നിട്ടുനിന്ന ജനനായക് ജനതാ പാര്‍ട്ടിയുടെ ദിഗ് വിജയ് ചൗത്താലയെ പിന്നിലാക്കിയാണ് ബിജെപി സ്ഥാനാര്‍ഥിയുടെ മുന്നേറ്റം. ജെജെപി 15,315 വോട്ടു നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയ വസ്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല 8813 വോട്ടുമായി മൂന്നാം സ്ഥാനത്താണ്.

ഐഎന്‍എല്‍ഡിയുടെ ഹരിചന്ദ് മിദ്ധ അന്തരിച്ചതിനെത്തുടര്‍ന്നാണ് ജിന്‍ധില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ മകനാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. നിലവില്‍ എംഎല്‍എയായ ദേശീയ വക്താവ് സുര്‍ജേവാലയെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി