ദേശീയം

രാംഗഢില്‍ തിളങ്ങുന്ന വിജയം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് നൂറു തൊട്ടു

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനിലെ രാംഗഢ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം. 12,228 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫിയ സുബൈര്‍ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമായി.

രാംഗഢിലെ വിജയത്തോടെ ഇരുന്നൂറ് അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 സീറ്റായി. ഇതോടെ സ്വതന്ത്രരെ കാര്യമായി ആശ്രയിക്കാതെ തന്നെ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനാവും.

വാശിയേറിയ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വ്യക്തമായ ലീഡ് നില പുലര്‍ത്തിയിരുന്നു. 83,311 വോട്ടാണ് ഷാഫിയ സുബൈറിനു ലഭിച്ചത്. തൊട്ടടുത്ത എതിരാളി ബിജെപിയുടെ സുവന്ത് സിങ് 71,083 വോട്ടു നേടി. പത്തൊന്‍പതു റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ ബിജെപി സ്ഥാനാര്‍ഥി പരാജയം സമ്മതിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)