ദേശീയം

കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മുഖം മൂടി സംഘത്തിന്റെ കവര്‍ച്ച; (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍പാര്‍ക്ക് ചെയ്യുന്നതിനിടെ കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച. ന്യൂഡല്‍ഹിയിലെ മോഡല്‍ ടൗണ്‍ ഏരിയയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. 

വീട്ടിലെ കാര്‍പാര്‍ക്കിലേക്ക് വണ്ടി കയറ്റിട്ട ശേഷം ഗെയ്റ്റ് അടയ്ക്കുന്നതിനിടെ മുഖം മൂടി ധരിച്ച മൂന്നംഗസംഘം യുവാവിന് നേരെ തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. യുവാവിന് പുറമെ കാറില്‍ ഭാര്യയും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. യുവാവിന്റെ പേഴ്‌സില്‍ നിന്ന് മുഴുവന്‍ പണവും സംഘം അപഹരിച്ചു. ഇതിനിടെ കാറിനകത്ത് നിന്ന് ഭാര്യ മൊബൈലില്‍ ആരെയോ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കവര്‍ച്ച സംഘത്തിലൊരാള്‍ യുവതിയുടെ കൈയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറച്ചു.

കഴിഞ്ഞയാഴ്ച ബിജെപി നേതാവിന്റെ ഭാര്യയുടെ കാര്‍ അക്രമിച്ച് പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയിരുന്നു. പണ്ഡാരറോഡിലെ വസതിയില്‍നിന്നും കാറില്‍ യാത്രതിരിച്ച ശോഭയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ മാണ്ഡി ഹൗസിന് സമീപംവെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിന് കുറുകെ ബൈക്ക് നിര്‍ത്തി വാഹനം തടഞ്ഞു. തുടര്‍ന്ന് കാറിന് നേരേ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. ഇതിനിടെ െ്രെഡവറും സഹപ്രവര്‍ത്തകനും പുറത്തിറങ്ങിയ സമയത്ത് ബൈക്കിലെത്തിയവര്‍ ശോഭയുടെ കൈയിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു. 

രാജ്യതലസ്ഥാനത്ത്  കൂടുതല്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)