ദേശീയം

വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം ; 'സ്റ്റഡി ഇന്‍ ഇന്ത്യ' പദ്ധതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രബജറ്റ് 2019 ലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ തീവ്രശ്രമങ്ങളുടെ ഫലമായി രണ്ട് ഐഐടികളും ഐഐഎസ് സി ബംഗളൂരു എന്നീ സ്ഥാപനങ്ങള്‍ ഇന്ന് ലോക നിലവാരത്തിലെത്തിയതായി മന്ത്രി പറഞ്ഞു. 

ഗവേഷണ രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നു. ഇതിനായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ആഗോള ഗവേഷകരുടെ സഹായം ലഭ്യമാക്കും. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്‌കരിക്കും. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്തുന്നതിനായി 400 കോടി അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു.

രാജ്യത്ത് ചെലവില്ലാ കൃഷി നടപ്പാക്കും. ഹരിത സാഹ്‌കേതിക വിദ്യയില്‍ 30,000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കും. മൂന്നു വര്‍ഷത്തിനകം 1.95 കോടി വീടുകള്‍ നിര്‍മ്മിക്കും. നഗര പാര്‍പ്പിട പദ്ധതിക്ക് 4.38 കോടി രൂപ.  2024 ഓടെ എല്ലാ വീടുകളിലേക്കും ശുദ്ധജലവിതരണം ഉറപ്പാക്കുമെന്നും കേന്ദ്രബജറ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം