ദേശീയം

സ്‌കൂളില്‍ വെച്ച് അധ്യാപികയ്ക്ക് മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്തു: പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധ്യാപികയെ സ്‌കൂളില്‍ വെച്ച് മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജസോലയിലാണ് സംഭവം. 2017 ജൂണ്‍ മാസത്തിലാണ് സംഭവം നടന്നത്. 

സ്‌കൂള്‍ സമയം കഴിഞ്ഞതിന് ശേഷം അധ്യാപികയോട് കുട്ടികള്‍ക്ക് എക്‌സ്ട്രാ ക്ലാസ് എടുക്കണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ക്ലാസ് വിട്ട ശേഷം പ്രിന്‍സിപ്പല്‍ അധ്യാപികയെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തുകയും ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു.  

തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ പീഡനദൃശ്യങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും