ദേശീയം

ആദ്യം കണ്ടപ്പോള്‍ മോദി 250 രൂപ നല്‍കി പ്രോത്സാഹിപ്പിച്ചു; ജീവിതം മാറ്റിമറിച്ച പ്രധാനമന്ത്രിക്ക് പാട്ട് സമര്‍പ്പിച്ച് ഗായിക (വിഡീയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ പ്രേരണയായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിസൂചകമായി പാട്ട് സമര്‍പ്പിച്ച് ഗുജറാത്തി നാടോടി ഗായിക. ഗുജറാത്തി നാടോടി ഗായിക ഗീതാ റാബറി മോദിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് മോദിയോടുളള നന്ദിസൂചകമായി റാബറി പാടിയ നാടോടി ഗാനം സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

താന്‍ കുട്ടിയായിരുന്നപ്പോഴാണ് മോദിയെ ആദ്യം കണ്ടതെന്ന് ഗീതാ റാബറി മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ വേദിയില്‍ വച്ച് 250 രൂപ നല്‍കി അദ്ദേഹം അനുമോദിച്ചു. തുടര്‍ന്നും പ്രാക്ടീസ് തുടരാന്‍ ഉപദേശിച്ചാണ് മോദി വേദി വിട്ടതെന്നും ഗീതാ റാബറി ഓര്‍മ്മിക്കുന്നു.

'വനത്തില്‍ താമസിക്കുന്ന മാല്‍ധാരി വിഭാത്തില്‍പ്പെട്ടവരാണ് ഞങ്ങള്‍. പെണ്‍കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ടുളള ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ പോസ്റ്റ് കാര്‍ഡ്  അച്ഛന് ലഭിച്ചു. തുടര്‍ന്ന് അച്ഛന്‍ എന്നെ സ്‌കൂളില്‍ വിട്ടു'- ഗീതാ റാബറി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍