ദേശീയം

ബിജെപി നേതാവിന്റെ ഭാര്യ വെടിയേറ്റു മരിച്ചു; കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവെന്ന് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

ബാരബങ്കി: ഉത്തര്‍പ്രദേശില്‍ ബിജെപി യുവജന നേതാവിന്റെ ഭാര്യയെ വെടിയേറ്റ് മരിച്ചു. യുവ മോര്‍ച്ച നേതാവ് രാഹുല്‍ സിങ്ങിന്റെ ഭാര്യയാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന് മൂന്ന് മണിക്കായിരുന്നു സംഭവം. 

രാഹുലും, ഭാര്യ സ്‌നേഹലതയും യാത്ര ചെയ്യവെ ഇവരുടെ വാഹനം തടഞ്ഞ സംഘം സ്‌നേഹലതയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കവര്‍ച്ചാ ശ്രമത്തെ ഭാര്യ പ്രതിരോധിച്ചതോടെ അക്രമികള്‍ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് രാഹുലിന്റെ വാദം. 

എന്നാല്‍, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപദ്രവിച്ചിരുന്നതായും, മകളുടെ മരണത്തില്‍ ഭര്‍ത്താവിനും പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച യുവതിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. വെളുപ്പിന് മൂന്ന് മണിക്ക് തന്റെ മകളുമായി ഗ്രാമത്തിലേക്ക് പോവേണ്ട കാര്യമില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു