ദേശീയം

ശബാന ആസ്മി തുക്ക്ടാ, തുക്ക്ടാ ഗാങിന്റെ പുതിയ ലീഡര്‍; പരിഹസിച്ച് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബാന ആസ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഈര്‍ക്കിലി പാര്‍ട്ടികള്‍ എന്നര്‍ത്ഥം വരുന്ന തുക്ക്ടാ, തുക്ക്ടാ ഗാങിന്റെ പുതിയ ലീഡറും ഒപ്പം അവാര്‍ഡ് വാപ്പസി ഗാ ങുമാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്ന് ശബാന ആസ്മി പറഞ്ഞതിന് പിന്നാലെയാണ് മറുപടി.

എപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദപരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച നേതാവാണ് ഗിരിരാജ് സിങ്. ബിജെപി അധികാരത്തിലെത്തുമ്പോള്‍ മാത്രമല്ല കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെന്ന് ശബാന ആസ്മി ഗിരിരാജ്‌സിങിന് മറുപടിയായി പറഞ്ഞു. 1989ല്‍ സഫ്ദര്‍ ഹാസ്മി കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നതായും ശബാന ആസ്മി പറഞ്ഞു. 

കുന്തി മഥുര്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു സര്‍ക്കാരിനെതിരെ ശബാന രംഗത്തെത്തിയത്. 'രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി നമ്മള്‍ കുറവുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമാണ്. അത് നമ്മള്‍ ചെയ്യുന്നില്ലെങ്കില്‍ എങ്ങനെയാണ് നമ്മള്‍ മെച്ചപ്പെടുക. എന്നാല്‍, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യവിരുദ്ധരാകുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ നമ്മള്‍ ഭയപ്പെടരുത്, നമുക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല'  ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പരാമര്‍ശിക്കാതെ ശബാന ആസ്മി പറഞ്ഞു.

'നമ്മള്‍ വളര്‍ന്നത് ഗംഗ  ജമുനി സംസ്‌കാരത്തിലാണ്. ഇന്ത്യ ഒരു മനോഹരമായ രാജ്യമാണ്. എന്തെങ്കിലും തരത്തില്‍ ആളുകളെ വിഭജിക്കാനുള്ള ശ്രമം നടത്തുന്നത് രാജ്യത്തിന് നല്ലതല്ല'  ശബാന ആസ്മി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ