ദേശീയം

രാഹുലിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഒരു കോടി കവിഞ്ഞു, ആഘോഷം അമേഠിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. ഈ നാഴികക്കല്ല് അമേഠിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കുമെന്ന് രാഹുല്‍ അറിയിച്ചു.

രാഹുല്‍ തന്നെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി കവിഞ്ഞതായി അറിയിച്ചത്. ഓരോരുത്തരോടും ഇതിനു നന്ദി പറയുന്നതായും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. അമേഠിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഈ നാഴികക്കല്ല് ആഘോഷിക്കും. അമേഠിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും കാണുമെന്നും രാഹുല്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. നാലു കോടി എണ്‍പതു ലക്ഷം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ലോകത്ത് കൂടുതല്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ രാഷ്ട്രീയ നേതാവാണ് മോദി. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ (പത്തു കോടി അറുപതു ലക്ഷം), പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് (ആറു കോടി 20 ലക്ഷം) എന്നിവര്‍ക്കാണ് മോദിയേക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍