ദേശീയം

ഇനി സഹായം വേണ്ട; സഖ്യകക്ഷി മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പനാജി: പ്രതിപക്ഷ നേതാവടക്കം പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തിയതിന് പിന്നാലെ സഖ്യ കക്ഷികളുടെ മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നാല് മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനാണ് തീരുമാനം. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരോടും ഒരു സ്വതന്ത്രനോടുമാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.

ആകെ 12 മന്ത്രിമാരാണ് ഗോവയിലുള്ളത്. ഇവരില്‍ മുഖ്യമന്ത്രിയടക്കം എട്ട് പേരും ബിജെപിക്കാരാണ്. ശേഷിച്ച നാല് പേരോടാണ് ഇപ്പോള്‍ രാജി ആവശ്യപ്പെട്ടത്. എന്നാല്‍ പുതുതായി മന്ത്രിമാരാവുന്നത് ആരൊക്കെയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തോട് സംസാരിച്ച ശേഷമേ സ്വീകരിക്കൂവെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ