ദേശീയം

മൂന്ന് വയസ്സുകാരന്‌ തോക്കില്‍ ഉണ്ട നിറയ്ക്കാന്‍ അച്ഛന്റെ കോച്ചിങ്, സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായി; പിന്നാലെ പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

താനെ: മൂന്ന് വയസ്സുകാരനെ തോക്കില്‍ ഉണ്ട നിറയ്ക്കാന്‍ പഠിപ്പിച്ച അച്ഛനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം. തിത്വാല സ്വദേശിയായ യുവാവിനെതിരെയാണ് അന്വേഷണം.

ഇയാള്‍ മകനെ തോക്കില്‍ ഉണ്ട നിറയ്ക്കാനും തോക്ക് പിടിക്കാനുമെല്ലാം പഠിപ്പിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. തിത്വാലയില്‍ ഒരു പ്രാദേശിക സ്‌കൂള്‍ നടത്തുന്ന യുവാവ്‌ ഒരു ബന്ധുവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് മകനെ പഠിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 

സ്‌കൂളില്‍ സംഭാവന നല്‍കാത്തതുമൂലം അഡ്മിഷന്‍ നിഷേധിക്കപ്പെട്ട ഒരാളുടെപക്കല്‍ വിഡിയോ ലഭിക്കുകയും ഇയാള്‍ പ്രതികാരം തീര്‍ക്കാന്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. നിലവില്‍ ഡല്‍ഹിയില്‍ ഔദ്യോഗിക ആവശ്യത്തിനായി പോയിരിക്കുന്ന യുവാവിനോട് തിരിച്ചുവന്നാലുടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു